Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : White House Media Ban

ട്രംപിന്‍റെ ഉത്തരവ് ജഡ്ജി ചവറ്റുകുട്ടയിലെറിഞ്ഞു; മാധ്യമപ്രവർത്തകരെ വൈറ്റ്ഹൗസിൽ പ്രവേശിപ്പിക്കണം

വാഷിംഗ്ടൺ ഡിസി: സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ മാധ്യമസ്ഥാപനങ്ങളിലെ ജേർണലിസ്റ്റുകൾക്ക് പ്രഖ്യാപിച്ച വൈറ്റ്ഹൗസ് വിലക്ക് പിൻവലിക്കാൻ യുഎസ് പ്രസിഡന്‍റ് ട്രംപിനോട് കോടതി ആവശ്യപ്പെട്ടു. ട്രംപിന്‍റെ ഉത്തരവ് ഭരണഘടനാ ലംഘനമാകാം എന്നഭിപ്രായപ്പെട്ടാണ് വാഷിംഗ്ടൺ ഡിസി ടിസ്ട്രിക്റ്റ് കോടതി ജഡ്ജി ടിം കെല്ലിയുടെ വിധി.

സെപ്റ്റംബർ 18നാണ് മൂന്നു സ്ഥാപനങ്ങളിലെയും മാധ്യമപ്രവർത്തകർക്ക് വൈറ്റ്ഹൗസ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വിലക്കേർപ്പെടുത്തിയത്. വ്യാജ വാർത്തകൾ നല്കുന്നു എന്നാരോപിച്ചായിരുന്നിത്. നടപടി ചോദ്യംചെയ്ത് മാധ്യമങ്ങൾ നല്കിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ദേശസുരക്ഷയുടെ പേരിലാണ് വിലക്കെന്ന ട്രംപ് ഭരണകൂടത്തിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. മാധ്യമപ്രവർത്തരുടെ പ്രസ് പാസുകൾ ഉടൻ തിരിച്ചു നല്കണമെന്ന് കോടതി നിർദേശിച്ചു.

സെപ്റ്റംബർ 19 മുതൽ മൂന്നു സ്ഥാപനങ്ങളിലെയും മാധ്യമപ്രവർത്തകർക്ക് വൈറ്റ്ഹൗസിൽ പ്രവേശനമില്ലായിരുന്നു. ഇതിൽപ്രതിഷേധിച്ച് പ്രമുഖ മാധ്യമസ്ഥാപനങ്ങൾ വൈറ്റ്ഹൗസ് വാർത്തകൾ നല്കുന്നത് നിർത്തിവച്ചിരുന്നു.

 

Latest News

Corehub Up